SignIn
Kerala Kaumudi Online
Monday, 05 October 2026 7.14 AM IST

ഫസ്റ്റ്‌ബെൽ 2.0: ഇന്ന് മുതൽ പ്ലസ്‌വൺ ക്ലാസുകളും

first-bell

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ ഇന്ന് മുതൽ മുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്‌കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതൽ 9 വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‌വൺ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ അതേ ദിവസം വൈകിട്ട് 7 മുതൽ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേ ദിവസം വൈകിട്ട് 3.30 മുതൽ 5 മണി വരെയുമുണ്ടാകും. പ്രീപ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചൽ രാവിലെ 11നും ഒൻപതാം ക്ലാസ് രാവിലെ 11.30 മുതൽ 12.30 വരെയും (രണ്ട് ക്ലാസുകൾ) ആയിരിക്കും. ഒൻപതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉച്ചയ്ക്ക് 1 മുതൽ 2 വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്ടു ക്ലാസുകൾ രാവിലെ 9 മുതൽ 11 വരെയും 12.30 മുതൽ 1.30 വരെയുമായി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേദിവസം വൈകിട്ട് 5 മുതൽ 8വരെയുമുണ്ടാകും.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തിൽത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 9.30 മുതൽ 1വരെ ഈ ക്ലാസുകൾ ഇതേക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും.

പത്താം ക്ലാസിന്റെ സംപ്രേഷണം വൈകിട്ട് 5.30 മുതൽ 7വരെയാണ്. ഉച്ചയ്ക്ക് ശേഷവും റെഗുലർ ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സമയക്രമത്തിൽ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണമുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്‌ബെൽ പോർട്ടലായ www.firstbell.kite.kerala.gov.inൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRST BELL 2.0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA