SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

നന്ദു പെരുമാറിയത് സൈക്കോയെ പോലെ: അഞ്ജു

a

കൊല്ലം: 'എന്റെ ശരീരം മുഴുവൻ അടികൊണ്ട് ചോര കട്ടപിടിച്ച് നീലിച്ചു... കരഞ്ഞാൽ അതിനും അടി കിട്ടും, നന്ദു പെരുമാറിയത് സൈക്കോയെ പോലെ'' ആണെന്ന് സൗദിയിലെ ഫ്ളാറ്റിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിനിരയായ അഞ്ജു നിറകണ്ണുകളോടെ പറയുന്നു.

കരയുന്ന ശബ്ദം പുറത്തേക്ക് കേട്ടാൽ വീണ്ടും അടിക്കും. വേദനകൊണ്ട് നിലത്തുകിടന്ന് പുളയുമ്പോൾ അയാൾ ഓരോ നുണക്കഥകൾ തന്റെ മേൽ കെട്ടിവയ്ക്കും. അത് ശരിയാണെന്ന് ഏറ്റു പറയാൻ മടിച്ചാൽ കൈയിൽ കിട്ടുന്നതുകൊണ്ട് മർദ്ദനം തുടരും.

അറേ‍ഞ്ച്ഡ് മാര്യേജായിരുന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ മദ്യപിക്കുമെന്ന് അറിയാമായിരുന്നു. ആസ്ട്രേലിയയിലുള്ള ചേച്ചി പോകുന്നതിന് മുമ്പ് കല്ല്യാണം നടത്തണമെന്ന് നിർബന്ധിച്ചത് നന്ദുവാണ്. സഹോദരിക്ക് കൂടുതൽ സ്ത്രീധനം കൊടുത്തിട്ട് തനിക്ക് കിട്ടിയത് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് മർദ്ദനം. സോഷ്യൽ മീഡിയ ഉപയോഗിക്കാനും സമ്മതിച്ചിരുന്നില്ല. ദിവസും വാട്‌സ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ബാക്കപ്പ് പരിശോധിക്കും. വീട്ടിൽ വിളിക്കാനും സമ്മതിച്ചിരുന്നില്ല. എല്ലാത്തിനും നന്ദുവിന്റെ വീട്ടുകാർ മൗനാനുവാദം നൽകിയിരുന്നതായും അഞ്ജു പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA