SignIn
Kerala Kaumudi Online
Thursday, 25 June 2026 1.04 PM IST

കൊച്ചുകുട്ടികളുടെ കിടക്കയിലും അടുത്തുള്ള ടോയ്‌ലറ്റിലും കണ്ടെത്തിയത് അഞ്ച് വിഷപാമ്പുകളെ,​ സംഭവം കുറ്റ്യാടിയിൽ

READ ENGLISH VERSION
venomous-snake

കോഴിക്കോട്: കൊച്ചു കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലും തലയിണയിലും സമീപത്തെ ടോയ്‌ലറ്റിലുമടക്കം ഉഗ്രവിഷമുള്ള പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മേത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിലാണ് സംഭവം. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പുകളെയാണ് കണ്ടത്.

രണ്ടു ചെറിയ കുട്ടികളാണ് മുറിയിൽ കിടന്നുറങ്ങിയിരുന്നത്. കിടക്കയിൽ തലയിണ വയ്‌ക്കുന്ന ഭാഗത്ത് പാമ്പിനെ വീ‌ട്ടുകാർ‌ കണ്ടു. ഇതിനുപിന്നാലെ തൊട്ടടുത്ത മുറിയിൽ നിന്നും വീണ്ടും പാമ്പിനെ കണ്ടെത്തി. ശുചിമുറിയിൽ കയറിയപ്പോൾ അവിടെനിന്നും ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പിനെ കിട്ടി. ഇതോടെ അയൽക്കാരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തി. ഇതിനിടെ അടുത്തുള്ള മറ്റൊരു മുറിയിൽ നിന്നുമടക്കം പാമ്പിനെ കിട്ടി. ആകെ അഞ്ച് പാമ്പുകളെയാണ് കണ്ടത്. തേച്ച ചുമരുകളും ഭംഗിയായി ടൈൽസിട്ടതുമായ വീടാണിത്. എന്നിട്ടും വിഷമുള്ള പാമ്പുകളെ കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാ‌ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKES, BEDROOM, FIVE, VENOMOUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA