
തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ പ്രധാന തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേട് പുറത്തുകൊണ്ടുവന്ന പരാതിക്കാരനായ കെ.ശ്യാം കൃഷ്ണന് പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ ചീഫ് തസ്തികയിൽ മുൻപ് ഒന്നാം റാങ്കോടെ ജോലിയിൽ പ്രവേശിച്ച അരുൺ ജെ.പ്രതാപ് അഞ്ചാം സ്ഥാനത്തായി. അരുൺ ജോലി ഒഴിയേണ്ടി വരും. പത്തു ചോദ്യങ്ങൾ ഒഴിവാക്കിയാണ് ക്രമക്കേട് കാട്ടിയത്.
അതും മൂല്യനിർണയം നടത്തിയതോടെ, ശ്യാം കൃഷ്ണന് 58.50 മാർക്കും ഇന്റർവ്യൂവിൽ 19 മാർക്കും ലഭിച്ചു. ആകെ 78.50 മാർക്കോടെയാണ് ഒന്നാം റാങ്ക് നേടിയത്. അരുൺ ജെ. പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കാണ് ലഭിച്ചത്. അഭിമുഖത്തിന് ലഭിച്ച 18 മാർക്ക് കൂടിയായപ്പോൾ 64.24 മാർക്കായി. ഈ പരാതിയാണ് പി.എസ്.സിയിലെ മറ്റു ക്രമക്കേടുകൾ പുറത്തുവരാൻ ഇടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |