SignIn
Kerala Kaumudi Online
Friday, 18 September 2026 7.29 AM IST

അൽഫാമും കുഴിമന്തിയും കഴിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ ഉൾപ്പെടെ 21പേർ ആശുപത്രിയിൽ, ഹോട്ടൽ അടപ്പിച്ചു

READ ENGLISH VERSION
mandi

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധയേറ്റ് 21പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധിപേരാണ് ചികിത്സയിൽ കഴിയുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ബുദ്ധിമുട്ടുകളുണ്ടായത്. ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുടുംബത്തിലെ ഒമ്പതുപേർ ഉൾപ്പെടെ 21പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.

സംഭവത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് ഹോട്ടൽ സീൽ ചെയ്തു. അതേസമയം, ആരുടേയും നില ​ഗുരുതരമല്ല. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD POISON, VARKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA