SignIn
Kerala Kaumudi Online
Monday, 15 June 2026 4.54 PM IST

'സിപിഎമ്മിന്റെ തോൽവിയിൽ പിണറായിക്കും  ഗോവിന്ദനും ഉത്തരവാദിത്തം ഉണ്ട്'; രാഷ്ട്രീയത്തിൽ ശത്രുത സൂക്ഷിക്കാറില്ലെന്ന് ജി  സുധാകരൻ

g-sudhakaran

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ കനത്ത തോൽവിയിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും ഉത്തരവാദിത്തം ഉണ്ടെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. രാഷ്ട്രീയത്തിൽ താ ശത്രുത സൂക്ഷിക്കാറില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു. ഇന്ന് പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാർട്ടിയിൽ നിന്ന് ഒഴിഞ്ഞ ഞാൻ എന്തിന് ഇനി പാർട്ടിയെ നന്നാക്കാൻ പോകണം. വീണ്ടും എംഎൽഎ ആയി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ട്. എനിക്ക് മുന്നിൽ പിണറായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകളിൽ താൽപര്യമില്ല. അദ്ദേഹവും ഇപ്പോൾ എന്നെ പോലെ ഒരു എംഎൽഎയാണ്. രാഷ്ട്രീയത്തിൽ ഞാൻ ശത്രുത സൂക്ഷിക്കാറില്ല. നിയമസഭയിൽ ഒരിയ്ക്കൽ കൂടി വരണമെന്ന് ഞാൻ തീരുമാനിച്ചു. സ്വതന്ത്രമായി മത്സരിച്ചു'- ജി സുധാകരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA