ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ സൈനിക നീക്കങ്ങൾ വേഗത്തിലാക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഏകേദേശം 45,000 കോടി രൂപയുടെ റെയിൽ വികസന പദ്ധതിക്ക് കരട് രൂപരേഖയായി.
ജമ്മു കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, രാജസ്ഥാൻ തുടങ്ങിയ മേഖലകളിലാണ് നടപ്പാക്കുക.
പുതിയ റെയിൽ പാതകൾ നിർമ്മിക്കുക, നിലവിലുള്ളതിന്റെ ശേഷി വർധിപ്പിക്കുക, പാലങ്ങളും തുരങ്കങ്ങളും സജ്ജമാക്കുക എന്നിവ പദ്ധതിയുടെ ഭാഗമാണ്. പ്രതികൂല കാലവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്.
സാധാരണ ജനങ്ങൾക്കും നേട്ടമാകുമെന്നാണ് വിലയിരുത്തൽ. റെയിൽ സൗകര്യം മെച്ചപ്പെടുന്നതോടെ പ്രാദേശിക വ്യാപാരം, വിനോദസഞ്ചാരം, തൊഴിൽ സാധ്യതകൾ എന്നിവ വർദ്ധിക്കും.
അതിർത്തി മേഖലകളിലെ റോഡ്, പാലം, വ്യോമ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് റെയിൽ പദ്ധതി. അന്തിമ രൂപരേഖ, നടപ്പാക്കൽ, ധനവിനിയോഗം എന്നിവ സംബന്ധിച്ച് നടപടികൾ വേഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |