
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയില്ലെങ്കിലും എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത് പ്ലസ് വൺ പ്രവേശന പ്രതിസന്ധി ഒഴിവാക്കാൻ. ഫലം വൈകിയാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകും. മേയ് രണ്ടിന് മൂല്യനിർണയം പൂർത്തിയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തുകയെന്ന കീഴ്‌വഴക്കം ലംഘിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ക്യൂ.ഐ.പി യോഗത്തിൽ മേയ് 15നു തന്നെ ഫലം പ്രഖ്യാപിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിയുടെ ഉപദേശം തേടി. എസ്.എസ്.എൽ.സി ഫലം മുൻ നിശ്ചയിച്ചപോലെ 15ന് പ്രഖ്യാപിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പുതിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കാനും ധാരണയിലെത്തി. 22നാണ് ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |