SignIn
Kerala Kaumudi Online
Wednesday, 03 June 2026 2.26 AM IST

പുലർച്ചെ വീടിനടുത്തെത്തി കൂട് തകർത്ത് ആടിനെ പിടിച്ചു, വീട്ടുകാർക്ക് നേരെയും ആക്രമണത്തിന് ശ്രമം

attack-on-goats

നിലമ്പൂർ: ചാലിയാറിൽ നാല് ആടുകളെ തെരുവുനായകൾ കടിച്ചു കൊന്നു. മുതിരപ്പീടിക മറിയുമ്മ,പരുത്തിക്കുന്നൻ ഷഹർബാനു എന്നിവരുടെ നാല് ആടുകളെയാണ് ഇന്നലെ പുലർച്ചെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. വീടിനോട് ചേർന്നുള്ള കൂട് തകർത്ത നിലയിലാണ്. ബഹളം കേട്ട് ഓടി വന്ന വീട്ടുകാരെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. പ്രധാന വരുമാന മാർഗമാണ് ആടുവളർത്തൽ. മേഖലയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അധികൃതർ നടപടിയെടുക്കണമെന്നും വാർഡ് മെമ്പർ സഹിൽ പറഞ്ഞു.

അതേസമയം ഇന്നലെ കായംകുളത്ത് വയോധികയ്ക്കും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനും നേരെയും തെരുവുനായ ആക്രമണം ഉണ്ടായി. കായംകുളം പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് സംഭവം. പത്തിയൂർ സ്വദേശിനി രാജമ്മ (65), ഇവരുടെ മൂന്ന് മാസം പ്രായമുള്ള കൊച്ചുമകൻ എന്നിവർക്കാണ് കടിയേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOAT, KILLED, NILAMBOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA