SignIn
Kerala Kaumudi Online
Friday, 18 September 2026 4.48 AM IST

ഗവർണറുമായി ഏറ്റുമുട്ടലിനൊരുങ്ങി വിസി; കോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഗോപിനാഥ് രവീന്ദ്രൻ

uty

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമന നടപടി മരവിപ്പിച്ച ഗവർണറുടെ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്‌തിക നിയമനമാണ് ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്.

നാളെ അവധിയായതിനാൽ മറ്റന്നാൾ തുടർനടപടികൾ സ്വീകരിക്കും. നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചു കൊണ്ടുള്ള നടപടിക്രമം സ്റ്റേ ചെയ്ത് അൽപം മുൻപാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കിയത്. താൻ ചാൻസലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. റാങ്ക് പട്ടിക റദ്ദാക്കിയേക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം. നിയമനം മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സർവകലാശാല വി. സി ഡോ . ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOPINATH RAVEENDRAN, PRESS MEET, GOVERNOR ORDER, KANNUR UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA