SignIn
Kerala Kaumudi Online
Friday, 18 September 2026 5.19 AM IST

കേരളം ഉന്നത നിലവാരം കൈവരിച്ചതിൽ എയിഡഡ് സ്കൂളുകൾക്ക് പ്രശംസനീയ സ്ഥാനമെന്ന് ഗവർണർ

governor

കേരളം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയിൽ എയിഡഡ് സ്കൂളുകൾക്ക് പ്രശംസനീയ സ്ഥാനം എന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കേരള പ്രൈവറ്റ് സ്കൂൾ എയിഡഡ് മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ദേശിയ വിദ്യാഭ്യാസ നയവും കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യവേ നൽകിയ ആശംസ സന്ദേശത്തിലാണ് ഗവർണർ കേരളത്തിലെ എയിഡഡ് വിദ്യാലയങ്ങളുടെ സേവനങ്ങളെ അഭിനന്ദിച്ചത്.

വിവിധ വിഭാഗങ്ങളുടേയും ഏജൻസികളുടേയും യോജിച്ച ശ്രമഫലം ആയാണ് കേരളം വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരത്തിൽ എത്തിച്ചേർന്നത്. അതിൽ കേരളത്തിലെ അറുപതു ശതമാനം വരുന്ന എയിഡഡ് വിഭാഗം വിദ്യാലയങ്ങൾ പ്രശംസനീയ സ്ഥാനം വഹിക്കുന്നതെന്നും അവരുടെ സേവനങ്ങൾക്ക് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA