SignIn
Kerala Kaumudi Online
Friday, 12 June 2026 7.32 PM IST

ശബരിമല മണ്ഡലകാലത്ത് ഡോക്ടർമാരെ വിട്ടുനൽകില്ല: ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്

sabarimala

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടുനൽകാനാകില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകി. സേവനത്തിനെത്തുന്ന ഡോക്ടർമാർക്ക് ശബരിമലയിൽ മതിയായ താമസ സൗകര്യവും നല്ല ഭക്ഷണവും ഒരുക്കാറില്ലെന്നും യാത്രാബത്ത അനുവദിക്കുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പ് കത്തയച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിന് ആൾ നഷ്ടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നുവെന്നും അതിനാൽ ദേവസ്വം ബോർഡ് പ്രത്യേകം ഡോക്ടർമാരെ നിയമിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH DEPARTMENT, DEWASWOM BOARD, DOCTORS, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA