SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

മുട്ടിൽ മരംമുറി: മുൻ ചീഫ് സെക്രട്ടറിക്ക് എതിരെ അന്വേഷണം വന്നേക്കും

aa

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവിറക്കിയതിൽ മുൻ ചീഫ്സെക്രട്ടറി എ.ജയതിലക് അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് സാദ്ധ്യത. വനംമന്ത്രി ഇതിനുള്ള ശുപാർശ ഉടൻ ആഭ്യന്തര വകുപ്പിന് കൈമാറിയേക്കും. ഈ വിവാദ ഉത്തരവിന്റെ മറവിലാണ് വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തിയത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ നേരിട്ടുള്ള പങ്കുണ്ടെന്നാണ് വിവരം. ഹൈക്കോടതി ഉത്തരവും നിയമോപദേശവും മറച്ചുവച്ചാണ് ഉത്തരവിറക്കിയതെന്നും ഉന്നത ഉദ്യോഗസ്ഥനുമായി കേസിലെ പ്രതി ബന്ധപ്പെട്ടിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. വനം, നിയമ വകുപ്പുകളുമായി ആലോചിക്കാതെയായിരുന്നു ഉത്തരവ്. മരങ്ങൾ കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാൾ നൽകിയ കത്തും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട പല രേഖകളും നശിപ്പിച്ചതായും സൂചനയുണ്ട്. വിജിലൻസിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുമെന്നാണ് അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTTIL FRAUD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA