
തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയിൽ മന്ത്രിമാരെ ആക്രമിച്ച് സി.പി.എം കലാപമഴിച്ചു വിടാൻ ശ്രമിക്കുകയാണ്. ഇതിനെ അതിശക്തമായി നേരിടും. മന്ത്രിമാരെ ആക്രമിക്കുന്ന ജനവിരുദ്ധ രാഷ്ട്രീയം വളരെക്കാലമായി സി.പി.എം പിന്തുടരുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ കണ്ണൂരിൽ ആക്രമിച്ചതു പോലെയാണ് ഇന്നലെ ഒ.ജെ .ജനീഷിനെയും ആക്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |