SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

കെ.എം. ബഷീർ കേസ് വിചാരണയ്ക്ക് സ്റ്റേ

aa

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ തിരുവനന്തപുരം അഡിഷണൽ ജില്ലാ സെഷൻസ് കോടതി-4 ലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറിയതിനെതിരെ ബഷീറിന്റെ ഭാര്യ സി. ജസീല സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി. ഗിരീഷ് ഇടക്കാല സ്റ്റേ നൽകിയത്.

അഡ്വ.എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നതായി ഹർജിക്കാരി ചൂണ്ടിക്കാട്ടി. പിന്നീട് ഇതിന് വിരുദ്ധമായി ഉത്തരവിറക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിലെ പ്രോസിക്യൂട്ടർക്ക് വീഴ്ചയില്ലെന്നുമാണ് സർക്കാർ ഉത്തരവിലുള്ളത്. പിന്മാറ്റം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. ഇര എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വാദിച്ചു. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി 27ന് പരിഗണിക്കാൻ മാറ്റി.ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA