
തിരുവനന്തപുരം: മന്ത്രിമാർക്കെതിരെ പ്രതിഷേധവുമായി സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യുവജന സംഘടനകളും അവർക്കെതിരെ യൂത്ത് കോൺഗ്രസുകാരും നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം സംഘർഷഭരിതമായി. കരിങ്കൊടി കാട്ടലിലും പ്രതിഷേധമാർച്ചിലും ഒതുങ്ങുമെന്ന് കരുതിയ പ്രതിഷേധങ്ങളാണ് കൈവിട്ട കൈയ്യാങ്കളിയായി മാറുന്നത്. ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംഘർഷങ്ങൾക്ക് കുറവില്ല.
ഇന്നലെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സംസ്ഥാന വ്യാപകമായി സമരം നടത്തി. സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമാക്കി ഇടതുപക്ഷം പ്രതിഷേധങ്ങളെ കാണുമ്പോൾ തങ്ങളുടെ യുവജന പ്രവർത്തകരെ സംയമനത്തിലേക്ക് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |