SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.01 AM IST

സ്വർണക്കൊള്ളക്കേസ്; തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി,​ തെളിവില്ലെന്ന പരാമർശത്തിന് സ്റ്റേ

tantri-kandararu-rajeevar

കൊച്ചി: സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം ഹെെക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി)​ നൽകിയ അപ്പീലിലാണ് നടപടി. അപ്പീലിൽ തന്ത്രിയ്ക്ക് ഹെെക്കോടതി നോട്ടീസ് അയച്ചു.

തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. അറസ്റ്റിലായി 41 ദിവസങ്ങൾക്കുശേഷം തന്ത്രി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി ഹെെക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിച്ചതിന് പിന്നാലെ തന്ത്രിയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം രംഗത്തെത്തിയതും വലിയ ചർച്ചയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TANTRI, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA