SignIn
Kerala Kaumudi Online
Friday, 18 September 2026 5.48 PM IST

കൊച്ചി ഇൻഫോപാർക്കിന് സമീപം വൻ തീപിടിത്തം; കെട്ടിടത്തിന്റെ ഗ്ളാസ് വാതിൽ പൊട്ടിത്തെറിച്ച് അഗ്നിശമന സേനാംഗത്തിന് പരിക്ക്

kochi-infopark

കൊച്ചി: കാക്കനാട് ജിയോ ഇൻഫോപാർക്കിന് സമീപം വൻ തീപിടിത്തം. പൊലീസ് സ്റ്റേഷന് സമീപത്തുള്ള ജിയോ ഇൻഫോടെക് എന്ന സ്വകാര്യ ഐ ടി കമ്പനിയുടെ കെട്ടിടത്തിലാണ് തീ പടർന്നത്. കിൻഫ്രാ പാർക്കിനുള്ളിലാണ് തീപിടിച്ച കമ്പനി സ്ഥിതിചെയ്യുന്നത്. 15 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റ ജീവനക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് തീപിടിച്ചത്. 20 വർഷത്തിലധികം പഴക്കമുള്ള കെട്ടിടമാണിത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലെ ശുചിമുറിയിൽ നിന്നാണ് തീ കെട്ടിടത്തിലേയ്ക്ക് പടർന്നതെന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. തൃക്കാക്കര, ഗാന്ധിനഗർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണമായും അണയ്ക്കാനായിട്ടില്ല. മൂന്നാം നിലയിൽ നിന്ന് ഇപ്പോഴും തീ ഉയരുന്നുണ്ട് ഓഫീസിലെ എസികൾ പൊട്ടിത്തെറിച്ച് തീ പടരുന്നതായും സംശയമുണ്ട്. കെട്ടിടത്തിന്റെ ഗ്ളാസ് വാതിൽ പൊട്ടിത്തെറിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. രണ്ടാം ശനി ആയതിനാൽ അധികം ജീവനക്കാർ ഓഫീസിലെത്താതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE, FORCE, RESCUE, FIRES, INFO, PARK, KINFRA, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA