SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

3000 കുരുന്നുകൾക്ക് അമ്മയായി കൊച്ചിയിലെ മുലപ്പാൽ ബാങ്ക്

mulappal-bank
മുലപ്പാൽ ബാങ്ക്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുലപ്പാൽ ബാങ്ക് ഇതുവരെ അമ്മിഞ്ഞപ്പാൽ നൽകിയത് 3000ലേറെ കുരുന്നുകൾക്ക്. ഓരോമാസവും 450ലേറെ അമ്മമാർ നെക്ടർ ഒഫ് ലൈഫ് എന്ന ഈ മുലപ്പാൽ ബാങ്കിലേക്ക് പാൽ നൽകുന്നു. നൂറോളം കുട്ടികൾക്ക് ഇത് അമൃതാകും. സ്വകാര്യ ആശുപത്രികളിൽ നിന്ന് ശരാശരി പത്തു കുട്ടികളും പ്രതിമാസം ഇതിനെ ആശ്രയിക്കുന്നു.

മാസങ്ങളോളം തുടർച്ചയായി ഇവിടെയെത്തി പാൽ നൽകുന്ന അമ്മമാരുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഇവരിൽ ഉൾപ്പെടും. കൾച്ചറിംഗ്, പാസ്ചറൈസേഷൻ എന്നിവയിലൂടെ അണുവിമുക്തമാക്കിയശേഷമാണ് പാൽ കുഞ്ഞുങ്ങൾക്ക് നൽകുക.

നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ പാൽ ലഭ്യമാക്കിയിരുന്നത്. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനും ജി​ല്ലയി​ലെ ആശുപത്രികളുടെ ശൃംഖലയുണ്ടാക്കി. ജനറൽ ആശുപത്രിയിൽ പ്രതിവർഷം 3,600ഓളം കുട്ടികളാണ് ജനിക്കുന്നത്. ഇതിൽ 600- 1,000 കുഞ്ഞുങ്ങൾ ബാങ്കി​നെ ആശ്രയി​ക്കുന്നുണ്ട്.

സേവനം ലഭിക്കുന്നത്

• അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലാകുമ്പോൾ

• അമ്മയുടെ മരണം, രോഗബാധ

• മുലപ്പാലിന്റെ കുറവ്

ആറുമാസം സൂക്ഷിക്കാം

# മുലപ്പാൽ ആറ് മാസം വരെ സൂക്ഷിക്കാം. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മിലുള്ള ധാരണ പ്രകാരമാണ് 2021ൽ തുടങ്ങിയത്.

# ഐ.എം.എയും ഇന്ത്യൻ അസോസിയേഷൻ ഒഫ് പീഡിയാട്രീഷ്യൻസും നഴ്‌സുമാരെ ലഭ്യമാക്കി. ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് നേരിട്ട് നഴ്‌സുമാരുണ്ട്.

#ബ്രെസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാൽ ശേഖരണം.

പാൽ ഒരുമിച്ച് 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും.

ഡീപ് ഫ്രീസറിൽ സൂക്ഷിക്കും.

സംവിധാനം

പാസ്ചറൈസേഷൻ യൂണിറ്റ്
റഫ്രിജറേറ്ററുകൾ
ഡീപ് ഫ്രീസറുകൾ
ഹോസ്പിറ്റൽ ഗ്രേഡ് ബ്രസ്റ്റ് പമ്പ്
ആർ.ഒ പ്ലാന്റ്
സ്റ്റെറിലൈസിംഗ്

 ചെലവ് ---- 35 ലക്ഷം രൂപ

കേ​ര​ള​ത്തി​ൽ​ ​സി​സേ​റി​യ​നു​ക​ളു​ടെ​ ​എ​ണ്ണ​വും​ ​ഇ​തേ​ത്തു​ട​ർ​ന്നു​ള്ള​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​വ​ർ​ദ്ധി​ച്ചു.​ ​ഇ​തു​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​അ​മ്മ​മാ​ർ​ക്ക് ​കു​രു​ന്നു​ക​ളെ​ ​മു​ല​പ്പാ​ലൂ​ട്ടാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​രു​ന്നു​ണ്ട്.​ ​ഈ​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​പാ​ൽ​പ്പൊ​ടി​യാ​ണ് ​ന​ൽ​കാ​റു​ള്ള​ത്.​ ​പാ​ൽ​പ്പൊ​ടി​യി​ലൂ​ടെ​ ​ചി​ല​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ല​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​ഇ​ത്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ള്ള​പ്പോ​ൾ​ ​മു​ല​പ്പാ​ൽ​ ​ബാ​ങ്ക് ​എ​ന്നു​ള്ള​ത് ​ഏ​റെ​ ​ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.​ ​മു​ല​പ്പാ​ൽ​ ​ന​ൽ​കു​ന്ന​തി​ലൂ​ടെ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​കു​റ​യ്ക്കാ​നാ​കും.​ ​മു​ല​പ്പാ​ലൂ​ട്ടു​ന്ന​തി​ലൂ​ടെ​ ​കു​ട്ടി​യു​ടെ​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​ഒ​രു​ ​പ​രി​ധി​വ​രെ​ ​പ​രി​ഹാ​ര​മാ​കും.

ഡോ.​ആ​ർ.​ ​ഷ​ഹീ​ർ​ ​ഷാ
ഡി.​എം.ഒ
എ​റ​ണാ​കു​ളം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HUMAN MILK BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA