SignIn
Kerala Kaumudi Online
Wednesday, 01 July 2026 9.25 PM IST

അച്ഛനില്ല, കുടുംബം പുലർത്താനായി ജോലിക്കിറങ്ങിയ വിദ്യാർത്ഥിക്ക് ശമ്പളം നൽകിയില്ല; മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

READ ENGLISH VERSION
driver

തിരുവനന്തപുരം: കുടുംബം പുലർത്താനായി ജോലി ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്തതിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷൻ നടപടിക്ക് ഒരുങ്ങുന്നത്.

തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൽസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി ജില്ലാ ലേബർ ഓഫീസർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.

ഒറ്റശേഖരമംഗലം സ്വദേശി എ എസ് അഭിജിത് ആണ് പരാതിക്കാരൻ. ഏപ്രിൽ 10 മുതൽ മേയ് രണ്ടുവരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവൽസിൽ അഭിജിത് ജോലി ചെയ്തിരുന്നത്. വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിജിത്. അച്ഛൻ നേരത്തെതന്നെ മരണപ്പെട്ടിരുന്നു. അമ്മയും ഒരു സഹോദരിയുമാണ് അഭിജിത്തിനുള്ളത്.14,400 രൂപയാണ് അഭിജിത്തിന് ശമ്പളയിനത്തിൽ കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയിൽ കയറിയിറങ്ങിട്ടും ഫലമുണ്ടായില്ലെന്ന് അഭിജിത് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUMAN RIGHTS COMMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA