SignIn
Kerala Kaumudi Online
Tuesday, 29 September 2026 10.49 AM IST

ആനും ഗോകുലും ആദ്യ മലയാളി ഐ.എഫ്.എസ് ദമ്പതികൾ

g
ഐ.എഫ്.എസ് ദമ്പതികളായ വി.കെ. ഗോകുലും ആൻ മേരി ജോർജും

കൊല്ലം: നിരവധി ഐ.എ.എസ് പ്രണയങ്ങൾ കണ്ടിട്ടുണ്ട്. ഐ.എ.എസ് - ഐ.പി.എസ് ദമ്പതികളും ഐ.എഫ്.എസ് - ഐ.എ.എസ് ദമ്പതികളും ഒത്തിരിയുണ്ട്. പല സംസ്ഥാനക്കാരായ ഐ.എഫ്.എസുകാരും വിവാഹം കഴിച്ചിട്ടുണ്ട്. ഇപ്പോൾ ആദ്യമായി രണ്ട് മലയാളി ഐ.എഫ്.എസുകാർ വിവാഹിതരായിരിക്കുന്നു. ഡൽഹിയിൽ കേന്ദ്ര വിദേശമന്ത്രാലയത്തിൽ നേപ്പാളുമായുള്ള നയതന്ത്രബന്ധങ്ങളുടെ ചുമതലയുള്ള വി.കെ. ഗോകുലും ഫ്രാൻസിലെ ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറിയായ ആൻ മേരി ജോർജുമാണ് വിവാഹിതരായത്.

ഇരുവരും 2016ലെ സിവിൽ സർവീസ് റാങ്ക് ജേതാക്കളാണ്. ഗോകുലിന് 212-ാം റാങ്കും ആനിന് 123-ാം റാങ്കുമായിരുന്നു. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാഡമി ഒഫ് അഡ്മിനിസ്ട്രേഷനിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നെ ഡൽഹിയിലെ ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഐ.എഫ്.എസ് പരിശീലനത്തിനിടെ അടുത്ത സുഹൃത്തുക്കളായി. അതിനുശേഷം പരിശീലനത്തിന്റെ ഭാഗമായി അറബിഭാഷ പഠിക്കാൻ ഗോകുൽ കയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലേക്കും ഫ്രഞ്ച്ഭാഷ പഠിക്കാൻ ആൻമേരി ഫ്രാൻസിലേക്കും പോയി. ഇതിനിടയിൽ ഇരുവരുടെയും വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങി. ഉറ്റസുഹൃത്തുക്കളായ തങ്ങൾ വിവാഹിതരായാൽ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഇവർക്ക് തോന്നി. അങ്ങനെ വീട്ടുകാർക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു. വീട്ടുകാർ എതിർത്തില്ലെന്ന് മാത്രമല്ല,​ പൂർണ പിന്തുണയും പ്രഖ്യാപിച്ചു,​

ഇക്കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം കടവന്ത്രയിലെ അലക്സാണ്ടർ മാർത്തോമ ഹാളിൽ ഗോകുലും ആനും വിവാഹിതരായി.

മയ്യനാട് പള്ളിപ്പുരയഴികത്തിൽ വിമൽ കുമാറിന്റെയും കലയുടെയും മകനാണ് ഗോകുൽ. എറണാകുളം മരട് റോസ് ലാൻഡ്, പി.എൻ.ആർ.ഡബ്ലിയു.എ -110ൽ പി. ജോർജിന്റെയും ഷാജിയുടെയും മകളാണ് ആൻമേരി. ഒരേ സ്ഥലത്ത് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IFS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA