
1. CLAT രജിസ്ട്രേഷൻ:- വിവിധ ലാ യൂണിവേഴ്സിറ്റികളിലെ യു.ജി, പി.ജി പ്രോഗ്രാം പ്രവേശനത്തിനായി കൺസോർഷ്യം ഒഫ് ലാ യൂണിവേഴ്സിറ്റി നടത്തുന്ന ക്ലാറ്റ് 2027 പരീക്ഷയ്ക്ക് ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം.ഡിസംബർ ആറിന് ഉച്ച കഴിഞ്ഞ് രണ്ടു മുതൽ നാലു വരെ ഒറ്റ ഷിഫ്റ്റിൽ,പെൻ-പേപ്പർ മോഡിലാണ് പരീക്ഷ.വെബ്സൈറ്റ്:-consortiumofnlus.ac.in.
2. CAT രജിസ്ട്രേഷൻ:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ്,ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT) സെപ്തംബർ 15 വരെ രജിസ്റ്റർ ചെയ്യാം. നവംബർ 29 നാണ് പരീക്ഷ. വെബ്സൈറ്റ്: iimcat.ac.in.
3. എം.ഫാം റാങ്ക് ലിസ്റ്റ്:- കേരളത്തിലെ വിവിധ സർക്കാർ- സ്വാശ്രയ ഫാർമസി കോളേജുകളിലെ 2026- 27 അദ്ധ്യയന വർഷ എം.ഫാം കോഴ്സ് പ്രവേശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |