
കോഴിക്കോട്: പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു. മഹിളാ മോർച്ച നൽകിയ പരാതിയിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. ജന്തർ മന്ദർ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തിയത്.സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |