SignIn
Kerala Kaumudi Online
Thursday, 17 September 2026 1.48 AM IST

പത്രാധിപർ കെ. സുകുമാരൻ അനുസ്മരണയോഗം നാളെ

READ ENGLISH VERSION
k

തിരുവനന്തപുരം: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 45-ാമത് ചരമവാർഷിക ദിനാചരണം പേട്ട കേരളകൗമുദി അങ്കണത്തിൽ നാളെ നടക്കും. രാവിലെ 10ന് പത്രാധിപരുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ തുടങ്ങും.

കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം 10.30ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി.പി.ജോൺ മുഖ്യാതിഥിയാകും. മുൻ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും. വി.മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണവും സി.കെ.ഹരീന്ദ്രൻ എം.എൽ.എ ആശംസാപ്രസംഗവും നടത്തും. കേരളകൗമുദി നോൺ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറയും.

യൂണിയൻ അംഗങ്ങളുടെ മക്കളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡും മാനേജ്മെന്റ് നൽകുന്ന ധനസഹായവും നൽകും. പ്ലസ് ടുവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡും സമ്മേളനത്തിൽ സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K. SUKUMARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA