SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.10 PM IST

സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത വേണം; ഈ ജില്ലകളിൽ ഇടിമിന്നലിനും സാദ്ധ്യത, നാളെ അഞ്ചിടത്ത് മഞ്ഞ അലർട്ട്

rain-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റന്നാളും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

മഞ്ഞ അലർട്ട്

07/10/2026: പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ

08/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം

09/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

10/10/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി

English Summary

The India Meteorological Department has warned of heavy rain across Kerala for five days. Yellow alerts are issued in four districts today and five districts tomorrow. Moderate rain with thunderstorms and winds up to 40 kmph is expected. Isolated areas may receive stronger winds of 40–50 kmph. A rough sea warning is also in place, urging fishermen and coastal residents to remain cautious.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN, KERALA YELLOW ALERT, KERALA WEATHER, THUNDERSTORM KERALA, KERALA RAINFALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA