
തിരുവനന്തപുരം: കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളിലെ വാർത്ത നോക്കിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ത് സോഴ്‌സിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇങ്ങനെയൊരു ചോദ്യത്തിന് പോലും പ്രസക്‌തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെയും സുരേന്ദ്രൻ രൂക്ഷ വിമർശനമുയർത്തി. മഹാനടൻ മരിച്ചുകിടന്നപ്പോൾ എന്തൊക്കെയാണ് ചെയ്‌തത്. എന്തൊരു മര്യാദയാണിത്. ഒരൽപ്പം മനുഷ്യത്വം കാണിക്കണ്ടേ. എന്തും എഴുതാം എന്തും കാണിക്കാം എന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ഒരു കല്യാണത്തിന് പോയപ്പോൾ പിന്നാലെ നടക്കുന്നു. ഒരു ചായ കുടിക്കാൻ പോകുന്നിടത്ത് വർത്തമാനം പറയുന്നത് പോലും പകർത്തുന്നു. എന്ത് മര്യാദയാണിത്. നമ്മുടെ നാട്ടിൽ എല്ലാവർക്കും സ്വാതന്ത്ര്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |