
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന ഡിജിറ്റൽ ആർക്കൈവ് പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 9 വരെ നീട്ടി. ചരിത്രം, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സി.വി. സഹിതം kchrdkp@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇമെയിലിൽ സബ്ജക്ട് ആയി 'Application for Internship - Online Digital Archive Project' എന്ന് രേഖപ്പെടുത്തണം. https://forms.gle/cF7fGrsyw2wn4RdY7 എന്ന ഗൂഗിൾ ലിങ്ക് മുഖേനയും അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |