തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി. ഇ-പോസ് സെർവർ തകരാറിലായതിനെ തുടർന്നാണ് റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് രാവിലെ മുതൽ തന്നെ റേഷൻ കടകളിലെത്തിയ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസപ്പെട്ടതോടെ നിരാശയോടെ മടങ്ങേണ്ടിവന്നു.
ഇ-പോസ് മെഷീനുകളുടെ സെർവർ കേരളത്തിന് പുറത്തായതിനാൽ തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നാണ് വിവരം. തകരാർ പരിഹരിച്ച് എപ്പോൾ മുതൽ വിതരണം പുനഃരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിലവിൽ യാതൊരു വ്യക്തതയുമില്ലെന്നാണ് റേഷൻകട വ്യാപാരികൾ പറയുന്നത്.
Ration distribution across Kerala was disrupted due to a technical failure in the e-POS server. Consumers who reached ration shops since morning faced long queues and delays, with many forced to return disappointed after distribution was suspended.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |