SignIn
Kerala Kaumudi Online
Wednesday, 30 September 2026 8.28 PM IST

കർക്കടക വാവുബലി: തലസ്ഥാനത്ത് ഇത്തവണ തർപ്പണ ചടങ്ങുകൾ നടക്കുക എട്ടിടങ്ങളിൽ

READ ENGLISH VERSION
vavubali

തിരുവനന്തപുരം: കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് ജില്ലയിലെ ബലിതർപ്പണ കേന്ദ്രങ്ങളിൽ ഇത്തവണ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർദ്ദേശം നൽകി. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വാവുബലിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ കളക്ടർ വിശദീകരിച്ചു. തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിങ്ങനെ എട്ട് ഇടങ്ങളിലാണ് ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

ജില്ലയിലെ ആകെ ക്രമീകരണങ്ങളുടെ മേൽനോട്ടത്തിനായി നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. തിരുവല്ലത്തെ ബലിതർപ്പണ കേന്ദ്രത്തിന്റെ ചുമതലയും സബ് കളക്ടർക്കാണ്. വർക്കലയിൽ എഡിഎമ്മും ശംഖുമുഖത്ത് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും ആണ് നോഡൽ ഓഫീസർമാർ. മറ്റിടങ്ങളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ നോഡൽ ഓഫീസർമാരാകും. ഓരോ കേന്ദ്രത്തിലെയും സജ്ജീകരണങ്ങൾ വിലയിരുത്താൻ പ്രാദേശികമായി ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. ചടങ്ങുകൾ മുഴുവൻ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആണെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടറെ കൂടാതെ എഡിഎം പ്രേംജി സി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIVANDRUM, KERALA, KARKADAKA VAVUBALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA