SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.09 PM IST

താരാധിപത്യത്തിന്റെ ആദ്യ ഇര ഞാൻ: ശ്രീകുമാരൻ തമ്പി മമ്മൂട്ടിക്കും മോഹൻലാലിനും വിമർശനം, ഇവരല്ല മലയാള സിനിമ ഭരിക്കേണ്ടത്

READ ENGLISH VERSION
h

തിരുവനന്തപുരം: മമ്മൂട്ടിയും മോഹൻലാലും ചേർന്നുണ്ടാക്കിയ താരാധിപത്യത്തിന്റെ ആദ്യ ഇര താനാണ് എന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവർക്കുമെതിരെ രൂക്ഷവിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻതമ്പി. സംവിധായനും നിർമ്മാതാവുമായിരുന്ന തന്നെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്താക്കിയാണ് 'മുന്നേറ്റം' സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത്. അത്രത്തോളം വിനീതനായ മമ്മൂട്ടിയെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഒരു സിനിമയിൽ താൻ പാട്ടെഴുതുന്നത് മമ്മൂട്ടി തടഞ്ഞെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂപ്പർതാരങ്ങളുടെ വരവിനുശേഷം താൻ വളരെക്കുറച്ച് പാട്ടുകളേ എഴുതിയിട്ടുള്ളൂ. മോഹൻലാലിന് അവാർഡ് കൊടുത്തത് താനല്ല. ശ്രീകുമാരൻതമ്പി ഫൗണ്ടേഷനാണ്. ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. മലയാളസിനിമയെ തകർത്തത് താരാധിപത്യമാണ്. സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികളുണ്ടായത് മോഹൻലാലും മമ്മൂട്ടിയും സജീവമായപ്പോഴാണ്.

മുൻപ് സംവിധായകനും നിർമ്മാതാവും ചേർന്നാണ് നടീനടന്മാരെ നിശ്ചയിച്ചതെങ്കിൽ സംവിധായകരെ നായകന്മാർ തീരുമാനിച്ചുതുടങ്ങി. സൂപ്പർസ്റ്റാറുകൾ വന്നശേഷം നായകനെ തോൽപ്പിക്കുന്ന നായിക മലയാളത്തിലുണ്ടായിട്ടില്ല. മലയാളസിനിമയിലെ പവർഗ്രൂപ്പ് തകർന്നിരിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും ലോകോത്തര നടന്മാരാണ്. അവരല്ല മലയാളസിനിമ ഭരിക്കേണ്ടത്.

നസീറും ഷീലയും തമ്മിൽ വേതനത്തിൽ ചെറിയ അന്തരമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നായകനും നായികയും തമ്മിൽ പ്രതിഫലത്തിൽ വലിയ അന്തരമാണ്. മുൻപ് മുടക്കുമുതലിന്റെ പത്തിലൊന്നാണ് നായകർ വാങ്ങിയിരുന്നതെങ്കിൽ മോഹൻലാലും മമ്മൂട്ടിയും മൂന്നിലൊന്നും രണ്ടിലൊന്നും വാങ്ങുന്നു. അവർ കോടീശ്വരന്മാരാവുന്നു,​ നിർമ്മാതാക്കൾ തകരുന്നു.


ആരോപണം ഉന്നയിച്ചത്

ജൂനിയർ ആർട്ടിസ്റ്റുകൾ

പീഡനാരോപണമുന്നയിച്ചതെല്ലാം ജൂനിയർ ആർട്ടിസ്റ്റുകളാണ്. എന്തുകൊണ്ടാണ് പ്രധാനപ്പെട്ട നടിമാരൊന്നും ആരോപണമുന്നയിക്കാത്തത്. ഡബ്ല്യൂ.സി.സിയിലെ അംഗങ്ങൾ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരാരും ആരോപണമുന്നയിച്ചില്ലല്ലോ. എങ്ങനെയും സിനിമയിൽ കടന്നുകൂടണമെന്നാഗ്രഹിക്കുന്നവർക്ക് ഇത്തരം അനുഭവമുണ്ടാകും. തെന്നിന്ത്യയിൽ പീഡനമേറ്റവും കുറവ് കേരളത്തിലാണ്.

'അമ്മ'യിലെ രാജി ഭീരുത്വം

 'അമ്മ' സാരഥികൾ രാജിവച്ചത് ഭീരുത്വമാണ്. ഡബ്ല്യു.സി.സിയെ അഭിനന്ദിക്കുന്നു

ഹേമകമ്മിറ്റി രൂപീകരിച്ചതിൽ മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്‌കാരികമന്ത്രി എ.കെ.ബാലനും വലിയപങ്കാണുള്ളത്. നാലുവർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത് വലിയതെറ്റാണ്.

വ്യക്തിയെന്നനിലയിൽ മുകേഷ് രാജിവയ്ക്കേണ്ടതാണ്. എൽ.ഡി.എഫിന് അവരുടേതായ തീരുമാനമുണ്ട്

'അമ്മ'യുടെ തലപ്പത്തിരുന്ന ചിലർ അനീതിചെയ്തിട്ടുണ്ട്. പൃഥ്വിരാജിനെ വിലക്കിയത് ഇതിനുദാഹരണമാണ്

അമ്മയിലെ ചിലരാണ് മാക്ടയെ തകർത്ത് ഫെഫ്കയുണ്ടാക്കിയത്. അതിനെക്കൂടി 'അമ്മ' വിഴുങ്ങരുത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA