
കൊച്ചി: ഉമ തോമസ് എം.എൽ.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാൽ നെഹ്‌റു സ്റ്റേഡിയം വിട്ടുനൽകിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി. പരാതിക്കാരനായ വിവരാവകാശ പ്രവർത്തകനും കടവന്ത്ര സ്വദേശിയുമായ ചെഷയർ ടാർസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയത്.
മെഗാ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ടെന്ന് ചെഷയർ കേരളകൗമുദിയോട് പറഞ്ഞു. വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. സ്റ്റേഡിയം വിട്ടുകൊടുക്കാൻ തീരുമാനിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. സ്റ്റേഡിയം വിട്ടുനൽകേണ്ടതില്ലെന്ന് ജി.സി.ഡി.എ എസ്റ്റേറ്റ് വിഭാഗം തീരുമാനിച്ചിരുന്നു. 2025 ഏപ്രിൽവരെ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയിരിക്കുകയാണ്. ടർഫ് അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചതാണ്. എന്നിട്ടും സ്റ്റേഡിയം പരിപാടിക്ക് നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |