SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

മാസപ്പടിക്കേസ്: വീണയുടെ ഫോൺ പരിശോധനയ്ക്കയച്ചു

d

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും സി.എം.ആർ.എൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെയും മറ്റും മൊബൈൽഫോണുകൾ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പത്തു കേന്ദ്രങ്ങളിലെ റെയ്ഡിൽ പിടിച്ചെടുത്ത ഇരുനൂറോളം ബാങ്ക് രേഖകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ ഇ.ഡി പരിശോധിച്ചുവരികയാണ്.

വീണാ വിജയനെ കേന്ദ്രീകരിച്ചാണ് നടപടികൾ പുരോഗമിക്കുന്നതെങ്കിലും സി.എം.ആർ.എല്ലിൽനിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി തീരുമാനം. 15 വർഷത്തിനിടെ 182കോടിരൂപയുടെ സംശയകരമായ ഇടപാടുകൾ നടത്തിയത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ നൽകിയ കൈക്കൂലിയാണെന്നാണ് നിഗമനം. ഇത് കൈപ്പറ്റിയവരിലേക്കും അന്വേഷണം നീളുമെന്ന് ഇ.ഡി. വ്യക്തമാക്കി. സി.എം.ആർ.എല്ലിൽനിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറികളിലെ ചുരുക്കപ്പേരുകൾ കേന്ദ്രീകരിച്ചാകും തുടരന്വേഷണം. മന്ത്രിമാരുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി നിരീക്ഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA