SignIn
Kerala Kaumudi Online
Monday, 15 June 2026 2.13 AM IST

മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും 5 വർഷം ചികിത്സയ്ക്ക് ചെലവിട്ടത് 2.40 കോടി

READ ENGLISH VERSION

pinarayi-vijayan

തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചികിത്സാ ചെലവുകൾക്കായി സർക്കാർ ഖ‌ജനാവിൽ നിന്ന് ചെലവഴിച്ചത് 2.40 കോടി രൂപ. ഇവരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി ആകെ 24,406,582 രൂപയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മുഖ്യമന്ത്രിയാണ്.

93.24 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ചത്. അമേരിക്കയിലെ

മയോക്ലിനിക്കിലെ ചികിത്സക്ക് മൂന്ന് തവണയായി 88.18 ലക്ഷം രൂപ ചെലവഴിച്ചു. കെ.കൃഷ്ണൻകുട്ടി 48.69 ലക്ഷം രൂപയും വി.ശിവൻകുട്ടി 33.48ലക്ഷം രൂപയും ചെലവുകളായി കൈപ്പറ്റി. 10,03,593 രൂപ ഡോ.ആർ.ബിന്ദു ചെലവഴിച്ചു.

പ്രതിപക്ഷനേതാവിനും

ചീഫ് വിപ്പിനും

പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ 6.45 ലക്ഷം രൂപയും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് 1.19 ലക്ഷം രൂപയും ചെലവഴിച്ചു. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ- 99,129 രൂപ,മുഹമ്മദ് റിയാസ് -18,135 രൂപ,സജി ചെറിയാൻ- 12,096 രൂപ.

മറ്റ് മന്ത്രിമാരും

ചെലവഴിച്ച തുകയും

(ലക്ഷത്തിൽ)

വി.എൻ.വാസവൻ..........................9.67

കടന്നപ്പള്ളി രാമചന്ദ്രൻ.................8.08

വി.അബ്ദുൾ റഹിമാൻ....................7.60

ആന്റണി രാജു.................................6.41

എ.കെ.ശശീന്ദ്രൻ............................5.94

എം.ബി.രാജേഷ്..............................4.98

അഹമ്മദ് ദേവർകോവിൽ...........4.20

കെ.എൻ.ബാലഗോപാൽ...........2.33

എം.വി.ഗോവിന്ദൻ.........................2.22

കെ.രാജൻ......................................1.85

ചിഞ്ചു റാണി.................................1.42

റോഷി അഗസ്റ്റിൻ.........................1.29

ജി.ആർ.അനിൽ...........................1.24

ചെലവില്ലാതെ

അഞ്ച് മന്ത്രിമാർ

അഞ്ചു വർഷത്തിനിടെ ചികിത്സയ്ക്കായി ഒരു രൂപ പോലും കൈപ്പറ്റാത്ത അഞ്ചു മന്ത്രിമാരുണ്ട്.വീണാ ജോർജ്, പി.പ്രസാദ്, ഒ.ആർ.കേളു, കെ.ബി.ഗണേഷ് കുമാർ, പി.രാജീവ് എന്നിവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA