SignIn
Kerala Kaumudi Online
Friday, 17 July 2026 1.57 AM IST

വഖഫ് ബോർഡ് : ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു; സി.പി.എം 

d

തിരുവനന്തപുരം: ബി.ജെ.പിയുടെ അജണ്ടയ്ക്കനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത യു.ഡി.എഫ് സർക്കാർ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ സമൂഹത്തോടും കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിലെ

ആവശ്യമനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സർക്കാർ സമ്മതിച്ചത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നയപരമായ ഓരോ നിലപാടിലും സംഘപരിവാർ അജണ്ട തെളിഞ്ഞ് കാണാം. അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പി അനുകൂല നിലപാടിലേക്ക് യു.ഡി.എഫ് എത്തിയത് എന്ത് ഡീലിന്റെ ഭാഗമായാണ്? ഇത് സംബന്ധിച്ച് എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് ലീഗ് അടക്കമുള്ളവർ ജനങ്ങളോട് തുറന്നുപറയണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA