
ന്യൂഡൽഹി: കള്ളാടി ദുരന്ത സമയത്തും പിന്നീടും വയനാട് എം.പി പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിച്ചില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ടി. സിദ്ദിഖ്. വയനാട് നിവാസികൾക്കോ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കോ ഇല്ലാത്ത പരാതിയാണ് ചില രാഷ്ട്രീയ കോണുകളിൽ നിന്ന് ഉയരുന്നത്. കള്ളാടി ദുരന്തസമയത്ത് വയനാട് എം.പി എന്ന നിലയിൽ പ്രിയങ്കയുടെ ഇടപെടലുകൾ സമഗ്രമായിരുന്നു. രക്ഷാപ്രവർത്തന-അവലോകന യോഗങ്ങളിൽ അവർ ഓൺലൈനായി പങ്കെടുത്ത് ഏകോപനം നടത്തി. ഒരാളുടെ ഇടപെടൽ സാന്നിദ്ധ്യം കൊണ്ടല്ല വിലയിരുത്തേണ്ടത്,അതിന്റെ ഫലപ്രാപ്തി വച്ചാകണമെന്ന് സിദ്ദിഖ് പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പ്രവർത്തനങ്ങൾ ഏറ്റെടുത്ത കമ്പനിയുമായി ഇന്നോ നാളെയോ കരാർ ഒപ്പിടുമെന്നും സിദ്ദിഖ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |