
തിരുവനന്തപുരം: ഐ.ഐ.ടി മദ്രാസ് ഡയറക്ടറും സാങ്കേതിക വിദഗ്ദ്ധനുമായ പ്രൊഫ. വി. കാമകോട്ടിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ അപലപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപലപനീയവും രാജ്യത്തെ ശാസ്ത്ര അക്കാഡമിക സമൂഹത്തോടുള്ള അനാദരവിന്റെ പ്രകടനവുമാണിത്. തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മൈക്രോപ്രൊസസർ ഉൾപ്പെടെ ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതയ്ക്ക് വിലപ്പെട്ട സംഭാവന നൽകിയ ശാസ്ത്രജ്ഞനാണ് കാമകോട്ടി. അദ്ദേഹത്തെയും അക്കാഡമിക് നേട്ടങ്ങളെയും കുറിച്ചുള്ള വിവരമില്ലായ്മ മനസിലാക്കാം. എന്നാൽ സുപ്രധാന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |