SignIn
Kerala Kaumudi Online
Saturday, 01 August 2026 2.55 AM IST

മരണാനന്തര അവയവദാനം: കേരളത്തിന് പുരസ്‌കാരം

d

തിരുവനന്തപുരം: മരണാനന്തര അവയവദാന പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കിയതിനുള്ള കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്‌കാരം കേരളത്തിന്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് ഭാരതീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ചാണിത്. തിങ്കളാഴ്ച ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലെ ഭീം ഹാളിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേലിൽ നിന്ന് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ് പുരസ്‌കാരം ഏറ്റുവാങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA