SignIn
Kerala Kaumudi Online
Saturday, 01 August 2026 2.55 AM IST

നീറ്റ് സമരം: കേരളത്തിലെ കേസുകൾ പിൻവലിക്കും

1

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ കേരളത്തിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, തുടർ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുത്ത അയ്യായിരത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ പരിശോധന നടത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA