
തിരുവനന്തപുരം: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ്‌രാജ് പുരോഹിതിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി. ഇദ്ദേഹം വൈകാതെ കേരളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. യോഗേഷ് ഗുപ്ത ബെവ്‌കോ എം.ഡിയാകും. ബൽറാംകുമാർ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവിയാകും.
എ.ഡി.ജി.പി സ്ഥാനത്തിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്. എം.ആർ. അജിത്‌കുമാർ സസ്‌പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റ വിവരം ഹൈക്കോടതിയെ അറിയിക്കും. ശ്രീജിത്ത് ജയിൽ മേധാവിയായിത്തന്നെ തുടരും. ബെവ്‌കോയിലും ഫയർഫോഴ്സിലും മാറ്റമുണ്ട്. അജിത്കുമാറിനെ മാറ്റിയ ഒഴിവിലേക്കാണ് മുൻപ് ബെവ്കോയെ ലാഭത്തിലാക്കിയ യോഗേഷ് ഗുപ്തയെ വീണ്ടും ബെവ്‌കോ തലപ്പത്തേക്ക് സർക്കാർ കൊണ്ടുവന്നത്. വിരമിച്ച നിതിൻ അഗർവാളിന്റെ പകരക്കാരനായാണ് ബൽറാം കുമാർ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |