SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.02 AM IST

കുംഭമേള പെൺകുട്ടിക്ക് സുരക്ഷ തുടരണം

k

കൊച്ചി: കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് ഹർജി തീർപ്പാകും വരെ പൊലീസ് സംരക്ഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോദ്ധ്യപ്പെടുത്താൻ പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. രേഖകൾ പ്രകാരം, വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 18 വയസും രണ്ട് മാസവും പൂർത്തിയായതായി കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. മുസ്ലിം സമുദായക്കാരനെ വിവാഹം കഴിച്ചതിനാൽ തനിക്കെതിരേ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA