SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.09 AM IST

ഓപ്പറേഷൻ തണ്ടർ: 24 മണിക്കൂറിനിടെ, 84 പേർ അറസ്റ്റിൽ

1

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ എക്‌സൈസ് പരിശോധനയിൽ, 24 മണിക്കൂറിൽ 346കേസുകളിലായി 84 പേർ അറസ്റ്റിലായി. എൻ.ഡി.പി.എസ് കേസ്- 51, അബ്കാരി കേസ്- 52, കോട്പ കേസ്- 243 എന്നിങ്ങനെയും 4 വാഹനങ്ങളും പിടിച്ചെടുത്തു.
304 ഗ്രാം കഞ്ചാവ്, 62.69 ഗ്രാം എം.ഡി.എം.എ, 18.8 ഗ്രാം ഹാഷിഷ് ഓയിൽ, 34 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ, അനധികൃതമായി സൂക്ഷിച്ച 100 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 286 ലിറ്റർ വാഷും പിടികൂടി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും 9447178000 എന്ന നമ്പറിൽ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA