കണ്ണൂർ: പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. 'ഞാൻ കാശിക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്.
മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി വീടുവിട്ട് ഇറങ്ങിതെന്നാണ് വിവരം. ശിവസൂര്യയുടെ കൈയിലെ ഫോണും മാതാപിതാക്കൾ വാങ്ങിവച്ചിരുന്നു. ശിവസൂര്യ ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് വിദ്യാർത്ഥിയെ കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
A 17-year-old Plus Two student, Sivasurya, has gone missing from Peringathur in Kannur after reportedly leaving behind a note saying he was going to Kashi to spend the rest of his life in devotion. He is believed to have left home after his parents restricted his mobile gaming and took away his phone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |