SignIn
Kerala Kaumudi Online
Friday, 02 October 2026 6.52 PM IST

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്. വിവിധ സർക്കാർ ഓഫീസുകളിലായി 7,89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സെക്രട്ടേറിയറ്റിൽ മാത്രം 93014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51, 769 ഫയലാണ് തദ്ദേശസ്വയം ഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്നത്.


വനം വകുപ്പിൽ 1,73, 478 ഫയലുകൾ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകൾ കെട്ടിക്കിടക്കുന്നതിൽ മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. റവന്യു വകുപ്പിൽ 38,888, ഭക്ഷ്യ വകുപ്പിൽ 34, 796, ആരോഗ്യവകുപ്പിൽ 20, 205 ഫയലുകളും കെട്ടി കിടക്കുന്നു.

ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയേറ്റിൽ മാത്രം 93, 014 തീർപ്പാക്കാത്ത ഫയലുകളുണ്ട്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ കാലാവധി പലതവണ നീട്ടിയിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ കൂമ്പാരമാണെന്നാണ് മുഖ്യമന്ത്രി തന്നെ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF MINISTER, PINARAYI VIJAYAN, FILES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA