SignIn
Kerala Kaumudi Online
Friday, 19 June 2026 12.38 PM IST

റാഗിംഗ് തടയാൻ സിദ്ധാർഥൻ ആന്റി റാഗിംഗ് വെൽഫെയർ ആക്ട്; സ്റ്റുഡന്റ്  ഡൈവേഴ്സിറ്റിക്ക് മുൻഗണന

 

vd-satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും റാഗിംഗ് പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനുമായി പുതിയ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സിദ്ധാർഥൻ ആന്റി റാഗിംഗ് വെൽഫെയ‌ർ ആക്ട് എന്നാണ് പദ്ധതിയുടെ പേര്. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിംഗിനെ തുടർന്ന് മരിച്ച സിദ്ധാ‌ർ‌ഥന്റെ പേരിലാണ് പദ്ധതി.

ക്യാമ്പസുകളിൽ സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് മുൻഗണന നൽകുമെന്നും ജെ എൻ യു മോഡലിൽ ഇന്ത്യയുടെ പരിച്ഛേദമായി ക്യാമ്പസുകളെ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിൻ ഉറപ്പ് വരുത്തുമെന്നും പ്രഖ്യാപനമുണ്ട്.

സംസ്ഥാനത്തെ കോളേജുകളിൽ റാഗിംങ്ങും ആക്രമണങ്ങളും തടയുന്നതിനായി സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് പുറത്തിറക്കുമെന്നും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അന്വേഷിക്കാനും പരിഹരിക്കാനും കോളേജുകളിൽ ഓംബുഡ്സ്മാൻ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു, അമിത രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാൻ അക്കാഡമിക് കൗൺസിൽ രൂപീകരിക്കുമെന്നും ബിരുദധാരികൾക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM, KERALA BUDGET 2026, VD SATHEESAN, SIDDHARTHAN ANTI RAGGING WELFARE ACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA