SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.49 PM IST

മുഴുവൻ മാർക്ക് നേടിയ 60ൽ 50ഉം പെൺകുട്ടികൾ, പ്ലസ് ടു പരീക്ഷയിൽ വിദ്യാർത്ഥിനികൾക്ക് 86.89 ശതമാനം വിജയം

students

തിരുവനന്തപുരം: ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 2,90398 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണിത്.

ഇത്തവണ പെൺകുട്ടികൾ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിജയശതമാനം 86.89 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 86.65 ആയിരുന്നു. ആൺകുട്ടികളുടെ വിജയശതമാനം ഇത്തവണ 68.41 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 68.44 ശതമാനമായിരുന്നു. 0.03 ശതമാനം കുറവുണ്ടായിട്ടുണ്ട്. താരതമ്യം ചെയ്യുമ്പോൾ പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ ഏകദേശം 20 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. പെൺകുട്ടികളുടെ മികച്ച വിജയശതമാനം ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് ഫലപ്രഖ്യാപനത്തിനിടെ മന്ത്രി സൂചിപ്പിച്ചു.

30,561പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 60 വിദ്യാർത്ഥികൾക്ക് 1200ൽ 1200 മാർക്കും ലഭിച്ചു. ഇതിൽ 50ഉം പെൺകുട്ടികളാണ്. 84.64 ശതമാനം നേടിയ ഇടുക്കി ജില്ലയിലാണ് ഏറ്റവും ഉയന്ന വിജയശതമാനം. 71.72 ശതമാനം നേടിയ കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. എയ്‌ഡഡ് സ്‌കൂളുകൾ 82.82 ശതമാനം വിജയവും സർക്കാർ സ്‌കൂളുകൾ 72.66 ശതമാനം വിജയവും നേടി. 24 എയ്‌ഡഡ് സ്‌കൂളുകളും ഒമ്പത് സർക്കാർ സ്‌കൂളുകളും 100 ശതമാനം വിജയം സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PLUS TWO RESULT, EXAM RESULT, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA