SignIn
Kerala Kaumudi Online
Monday, 28 September 2026 6.12 PM IST

കേരളകൗമുദി 113ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്‌ത് ഗവർണർ; വെള്ളാപ്പള്ളി നടേശനെ ആദരിച്ചു

READ ENGLISH VERSION

governor

കൊല്ലം: കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്‌തു. തുടർച്ചയായി പത്താം തവണ എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരള കൗമുദി ആദരിച്ചു

kaumudi

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 11.30നാണ് ചടങ്ങ് ആരംഭിച്ചത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയായിരുന്നു പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദേവ സന്ദേശം യാഥാർത്ഥ്യമാക്കുകയെന്ന എസ്.എൻ ട്രസ്റ്റിന്റെ ലക്ഷ്യം സാർത്ഥകമാക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന അമരക്കാരൻ എന്ന നിലയിലാണ് വെള്ളാപ്പള്ളി നടേശനെ ആദരിച്ചത്.

vellappally

ജീവകാരുണ്യ പ്രവർത്തനം, വിദ്യാഭ്യാസം, വ്യവസായം അടക്കമുള്ള വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ഉപഹാരവും ചടങ്ങിൽ ഗവർണർ സമ്മാനിച്ചു.

arif-muhammed-khan

കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

vellappally-natesan

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR, VELLAPPALLY NATESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA