കോഴിക്കോട്: നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർ ശേഷം രാവിലെ 11ന് ഓഫീസിൽ എത്തണം എന്ന കോഴിക്കോട് ഡിസിപിയുടെ വിവാദ ഉത്തരവ് പിൻവലിച്ചു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മതിയായ വിശ്രമം പോലുമില്ലാതെ രാവിലെ 11ന് തന്നെ ഹാജരാകണം എന്ന ഉത്തരവ് കോഴിക്കോട് ഡിസിപി പദംസിംഗ് കഴിഞ്ഞദിവസമാണ് ഇറക്കിയത്. ഇത് മാറ്റി ഇനിമുതൽ രാത്രി ഡ്യൂട്ടി എടുക്കുന്നവർ പിറ്റേന്ന് വൈകിട്ട് 4ന് ഡ്യൂട്ടിയിൽ എത്തിയാൽ മതിയെന്നാണ് പുതിയ ഉത്തരവ്.
11ന് തന്നെ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ വകുപ്പ്‌തല അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുൻപത്തെ ഉത്തരവിലുണ്ടായിരുന്നു. സാധാരണഗതിയിൽ രാവിലെ ആറ് മണിവരെയാണ് നൈറ്റ്‌ഡ്യൂട്ടി. ഇതിന്‌ശേഷം വീട്ടിൽ പോയി വീണ്ടും 11ന് എത്തണം എന്ന് ഉത്തരവ് വന്നതോടെ ശാരീരിക-മാനസിക ബുദ്ധിമുട്ടുകളുണ്ടാകും എന്ന് സേനയിൽ വികാരമുണ്ടായി. ഇതോടെയാണ് പുതിയ ഉത്തരവുണ്ടായത്. എന്നാൽ അടിയന്തര ഘട്ടത്തിൽ ഇളവുകളില്ലെന്നും ആവശ്യാനുസരണം ജോലിക്കെത്തണം എന്നും പുതിയ ഉത്തരവിലുണ്ട്.
The controversial order issued by the Kozhikode DCP directing police personnel on night duty to report to the office at 11 am the following morning has been withdrawn. Under the revised order, personnel completing night duty need to report for their next duty only at 4 pm the following day.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |