SignIn
Kerala Kaumudi Online
Friday, 06 November 2026 11.47 AM IST

'തെറ്റ് ചെയ്‌തിട്ടില്ല, സസ്‌പെൻഷൻ പിൻവലിക്കണം'; ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി എം ആർ അജിത് കുമാർ

mr-ajith-kumar
എം ആർ അജിത് കുമാർ

തിരുവനന്തപുരം: സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം ആർ അജിത് കുമാർ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും വകുപ്പുതല നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തിരിച്ചെടുക്കണമെന്നും അജിത് കുമാർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ആലപ്പുഴയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവാദത്തിലാണ് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്.

സസ്‌പെൻഷൻ കാലാവധി മൂന്നുമാസം പിന്നിട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് അജിത് കുമാർ നിവേദനം നൽകിയിരിക്കുന്നത്. സർവീസ് ഇനി കുറച്ചുനാളത്തേക്ക് മാത്രമേ ഉള്ളുവെന്നും നടപടിക്രമങ്ങൾ വൈകുകയാണെന്നും അജിത് കുമാർ വ്യക്തമാക്കി. അതേസമയം, അജിത് കുമാറിനെതിരായ വകുപ്പുതല അന്വേഷണത്തിനായി ബെവ്‌കോ എംഡിയായ ഡിജിപി യോഗേഷ് ഗുപ്‌തയെ ചാർജ് ഓഫീസറായി നിയോഗിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്താനാണ് നിർദേശം.

എഡിജിപി റാങ്കിലുള്ള എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അദ്ദേഹത്തേക്കാൾ സീനിയറായ ഉദ്യോഗസ്ഥനെ സർക്കാർ ദൗത്യം ഏൽപ്പിച്ചത്. വരും ദിവസങ്ങളിൽ മൊഴിയെടുപ്പും രേഖകളുടെ സൂക്ഷ്‌മ പരിശോധനയും യോഗേഷ് ഗുപ്‌തയുടെ നേതൃത്വത്തിൽ പൂർത്തിയാകും. അദ്ദേഹം സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക.

English Summary

ADGP M.R. Ajith Kumar has submitted a petition to the Kerala Home Minister seeking the revocation of his suspension. He maintains that he has committed no wrongdoing. A departmental inquiry led by DGP Yogesh Gupta will examine the allegations, with further action based on the final report.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MR AJITH KUMAR SUSPENSION, ADGP AJITH KUMAR NEWS, KERALA POLICE NEWS, AJITH KUMAR SUSPENSION REVOCATION, KERALA GOVERNMENT INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA