SignIn
Kerala Kaumudi Online
Friday, 06 November 2026 5.35 PM IST

വലവിരിച്ച് ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ  അറസ്റ്റിലായത്  15697 പേർ, കേസുകളുടെ എണ്ണം 14544 ആയി ഉയർന്നു

police
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ അറസ്റ്റിലായത് 15697 പേർ. കഴിഞ്ഞ ദിവസം 43 കേസുകളിലായി 44 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 14544 ആയി. ഇതുവരെ 28722.706 ഗ്രാം എം.ഡി.എംഎയും 2004.477 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.


കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസുകളും കോട്പ പ്രകാരം 29 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 02.220 ഗ്രാം എം.ഡി.എംഎയും 2.851 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 34 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11972 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 1106 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 8211 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

English Summary

Kerala Police have arrested 15,697 people under Operation Toofan, registering 14,544 cases so far. Authorities have seized over 28.7 kg of MDMA and 2,004 kg of cannabis. The campaign has also conducted 11,972 awareness classes and 1,106 counselling sessions to combat drug abuse and trafficking across the state.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN KERALA, KERALA DRUG ARRESTS, 15697 ARRESTED KERALA, KERALA POLICE ANTI DRUG DRIVE, KERALA LAHARI VIRUDHA OPERATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA