SignIn
Kerala Kaumudi Online
Friday, 06 November 2026 12.45 PM IST

'ഇത്തരക്കാർക്ക് വരാൻ ഇത് വഴിയമ്പലമല്ല, പി പി ദിവ്യയെ ബിജെപിയിൽ എടുക്കില്ല': പി കെ കൃഷ്ണദാസിനെ തള്ളി കെ സുരേന്ദ്രൻ

surendran-divya
കെ സുരേന്ദ്രൻ,​ പി പി ദിവ്യ

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയെ ബിജെപിയിലേക്ക് സ്വീകരിക്കില്ലെന്ന് പാർട്ടി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ഇത്തരം ആളുകൾക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിവ്യയെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്ത ബിജെപി മുതിർന്ന നേതാവ് പി കെ കൃഷ്ണദാസിന്റെ നിലപാടിനെ സുരേന്ദ്രൻ പൂർണമായും തള്ളി.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന രീതിയിൽ പി കെ കൃഷ്ണദാസ് നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിലപാട് വ്യക്തമാക്കി ബിജെപി ദേശീയ സെക്രട്ടറി നേരിട്ട് രംഗത്തെത്തിയത്.

'കൃഷ്ണദാസ് അങ്ങനെ പറയില്ല. പി പി ദിവ്യ ആരാണ്? അവർ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാൻ ഇത് വഴിയമ്പലമല്ല. അവരെ ബിജെപിയിൽ എടുക്കില്ല.'- അദ്ദേഹം വ്യക്തമാക്കി. എഡിഎം നവീൻ ബാബു മരണപ്പെട്ട കേസിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഏറ്റവുമധികം പരിശ്രമിച്ചതും പോരാടിയതും ബിജെപിയാണെന്നും അതിനാൽ ദിവ്യയെപ്പോലൊരളെ പർട്ടിയിൽ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയെന്നും കെ സുരേന്ദ്രൻ വെളിപ്പെടുത്തി. കൃത്യമായ ഓഡിറ്റ് നടക്കുന്നതുകൊണ്ടാണ് ഇത് കണ്ടെത്തുന്നതും നടപടി എടുക്കുന്നതും. ഇപ്പോൾ ചില ആൾക്കാർക്കെതിരെ നടപടിയെടുത്തു. മറ്റു പാർട്ടികളിൽ ഓഡിറ്റ് നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

BJP National Secretary K. Surendran announced former CPM leader P.P. Divya would not be admitted to the party, rejecting senior leader P.K. Krishnadas's welcoming statement. Surendran cited Divya's alleged involvement in the ADM Naveen Babu death case and called her corrupt. He also revealed financial irregularities were found in the BJP's election fund during auditing, leading to disciplinary action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN, PP DIVYA BJP ENTRY, PK KRISHNADAS, BJP KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA